NEWS
കൊല്ലത്ത് അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു
21/05/2025 10:18 AM IST
nila

കൊല്ലത്ത് അഞ്ചംഗ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തി. കൊല്ലം തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്തുവെച്ച് ഇക്കഴിഞ്ഞ രാത്രിയിലാണ് സംഭവം. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. സുജിന്റെ സുഹൃത്ത് അനന്ദുവിനും കുത്തേറ്റിട്ടുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.
സുജിനും അക്രമിസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ അനന്ദു പൊലീസിനു കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











